Wednesday, July 28, 2010

അമ്മമ്മ

വെള്ളരിക്കാലം


വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി.

ചിറകു കുടയുന്നു തെന്ന,ലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍.

ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി.

കരളോര്‍ക്കുമേതോ പുരാണശോക
കഥപോലിശ്ശ്യാമള ഭൂമി കാണ്മൂ.ആര്‍.രാമചന്ദ്രന്‍

ഇല്ലിനിയൊരു ചില്ല....


'കൂടൊഴിയണം'
മരം കിളിയോടോതീ
കിളി ആകാശത്തിര നോക്കി
പ്പറന്നു കുടില്ലാതെ
'കാടൊഴിയണം'
ഭുമി മരത്തോടോതീ
മരം
ദുരെ , യാക്കിളിയുടെ
ചിറകില്‍ നോക്കിപ്പോയീ
(വി.മധുസുധനന്‍ നായര്‍)

വഴികള്‍ മറയും നേരം...


കണ്ണീരു പൊടിയുന്ന വറ്റുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്‌സ്മൃതികളില്‍/മുരുകന്‍ കാട്ടാക്കട

യോഗീശ്വരന്‍